മോളിവുഡിൽ ആറാടി ഗോൾഫ് ജിടിഐ; ഫഹദ് ഫാസിലിന്റെ ഗ്യാരേജും ഇനി അവൻ ഭരിക്കും

ഗോൾഫ് ജി ടി ഐയുടെ ഗോൾഡൻ ടൈം ആണ് ഇങ്ങ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. നിരത്തിലിറങ്ങുന്നതിനു മുൻപ് തന്നെ വാഹനപ്രേമികളുടെ മനസ് കീഴടക്കിയ വാഹനം വിപണിയിൽ എത്തിയപ്പോഴും മലയാളികൾ വിട്ടില്ല. പ്രത്യേകിച്ച് മോളിവുഡ്. ഇന്ത്യയിൽ 150 എണ്ണം മാത്രം വിൽപനയ്‌ക്കെത്തുന്ന ഗോൾഫിന്റെ 50 എണ്ണവും കേരളത്തിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ. മോളിവുഡിലെ ആദ്യ ഗോൾഫ് സ്വന്തമാക്കിയത് ജയസൂര്യ ആയിരുന്നു. പിന്നാലെ സുരേഷ് ഗോപി എം പി യുടെ പുത്രൻ മാധവും മകളുടെ ഭർത്താവ് ശ്രേയസ് മോഹനും ഗോൾഫ് വാങ്ങി. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് മറ്റൊരാൾ കൂടി കടന്നുവന്നിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും ഇതാ തന്റെ ഗ്യാരേജിലേക്ക് കാറിനെ എത്തിച്ചിരിക്കുകയാണ്. 52.99 ലക്ഷം രൂപയാണ് ഈ ഹാച്ച്ബാക്കിനു എക്സ് ഷോറൂം വില വരുന്നത്. ഇ വി എമ്മിൽ നിന്നാണ് ഫഹദ് ഫാസിൽ വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്.

ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.

ALSO READ: ആദിവാസി വിഭാഗത്തിനെതിരെ നടത്തിയ പരാമർശം; നടൻ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസെടുത്തു

വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഗോൾഫ് ജി ടി ഐ യ്ക്ക് വലിയ ഡിമാൻഡായിരുന്നു. മെയ് 5 നാണ് ഓൺലൈൻ ആയി വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയത്. സിബിയു ആയി ഇന്ത്യയിലെത്തിക്കുന്ന ഗോൾഫ് ജി ടി ഐ യുടെ ആദ്യ ബാച്ചിലെ 150 വാഹനങ്ങൾ ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റു തീർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News