ഫാഫാ ഇനി ബോളിവുഡില്‍, ഇംതിയാസ് അലിക്കൊപ്പം അരങ്ങേറ്റം

തമിഴിലെയും തെലുങ്കിലെയും പ്രേക്ഷകഹൃദയങ്ങളിൽ അഭിനയ മികവ് കൊണ്ട് സ്ഥാനംപിടിച്ച മലയാളത്തിന്റെ ഫാഫാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഹിറ്റ് മേക്കറായ ഇംതിയാസ് അലി ചിത്രത്തിലൂടെയായിരിക്കും ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Also Read: ഡബ്ല്യുസിസിക്കെതിരെ ഫേക്ക് ഐഡികളിൽ നിന്ന് വ്യാപക സൈബർ അറ്റാക്ക്

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫഹദും ഇംതിയാസും സിനിമയെ പറ്റി സംസാരിക്കാൻ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമ ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയായിരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ നായികയുൾപ്പടെ മറ്റ് കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് പുരോഗമിക്കുന്നതേയുള്ളു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം ഒൻപതിന് ഹൈ കോടതിയിൽ സമർപ്പിക്കും

ജബ് വി മെറ്റ്, റോക്ക്സ്റ്റാർ, ഹൈവേ, ലൈലാ മജ്നു, ലൌ ആജ് കൽ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന പത്താമത്തെ ചിത്രമായിരിക്കും ഇത്. പുതിയ സിനിമയുടെ തിരകഥയുടെ അവസാനപണിപ്പുരയിലാണ് ഇംതിയാസ് അലി എന്നാണ് വിവരം.

ഇംതിയാസിനെ പോലെ പ്രഗത്ഭനായ സംവിധായകനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് ഫഹദ്. തങ്ങളുടെ പ്രിയതാരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News