
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂര്‍ കോര്‍പ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതീകാത്മക പ്രതിഷേധം.കളിപ്പാട്ട മണ്ണുമാന്തിയന്ത്രങ്ങൾ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കെട്ടിവലിച്ചുകൊണ്ടായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം.
നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം താളം തെറ്റിയ നിലയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓരോ ഡിവിഷനിലേക്കുമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിക്കേണ്ട 60,000 രൂപ ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതിൽ കാനകള്‍ വൃത്തിയാക്കാനും പുല്ല് വെട്ടാനും 40000 രൂപയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 20000 രൂപയുമാണ് നല്‍കാറുള്ളത്.
Also Read: കലാപമൊഴിയാതെ മണിപ്പൂർ! ചുരാ ചന്ദ്പൂരിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടു
എന്നാല്‍ കോണ്‍ഗ്രസിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റതിനു ശേഷം ഈ തുക ഡിവിഷനിലേക്ക് നല്‍കിയിട്ടില്ല. മാര്‍ച്ച് ആദ്യവാരം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടയായി അവതരിപ്പിച്ച് പാസാക്കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ മേയര്‍ക്കും ഭരണസമിതിക്കും വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരേപിച്ചു. പ്രതിഷേധത്തിൽ കൗണ്‍സിലര്‍മാരായ സൗമ്യ പ്രതീഷ്,സിജിത്ത് എം.എസ്. ലിംന മനോജ്,ഡോ.കീര്‍ത്തന കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

