കൈരളി വാർത്ത ഫലം കണ്ടു; മുംബൈയിൽ ദുരിതാവസ്ഥയിൽ കഴിയുന്ന മലയാളി കുടുംബത്തിന് കൈത്താങ്ങായി ഫെയ്‌മ

മുംബൈയിലെ മലയാളി വീട്ടമ്മയുടെയും മകളുടെയും ദുരിത കഥ കൈരളി ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെ സഹായഹസ്തം. നിരവധി പേരുടെ മനസുലച്ച വാർത്ത കണ്ട് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് ഫെയ്മയുടെ മഹാരാഷ്ട്ര വനിതാ വേദി നേതാക്കളാണ്. നിസഹായാവസ്ഥയിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും മനോധൈര്യം നൽകി അടിയന്തിര സഹായങ്ങളും കൈമാറിയാണ് ഇവർ മടങ്ങിയത്.

ALSO READ: ആ പ്രണയം സത്യമായിരുന്നു, പക്ഷെ ജീവിതത്തില്‍ ഒന്നിക്കാനായില്ല, അതിന് ചില കാരണങ്ങള്‍ ഉണ്ട്: കമൽഹാസനെയും ശ്രീവിദ്യയെയും കുറിച്ച് സന്താന ഭാരതി

കുടുംബത്തിന്റെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കിയ വനിതകൾ ഫെയ്‌മ മഹാരാഷ്ട്ര ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം സംഘടനയുടെ വാട്ട്സപ്പ് കൂട്ടായ്മയിലൂടെ നടത്തിയ അഭ്യർത്ഥന പ്രകാരം ഒറ്റ ദിവസം കൊണ്ട് 1,22,140 രൂപ സമാഹരിക്കാനായി. മുന്നൂറും അഞ്ഞൂറും ആയിരവും രണ്ടായിരവുമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് പണം ഞൊടിയിടയിൽ ഒഴുകിയെത്തിയത് സംഘാടക മികവിന്റെ പ്രത്യക്ഷ ഉദാഹരണമായി തിളങ്ങി.

ആറു മാസമായി വാടക നൽകാൻ കഴിയാതെ എത്രയും പെട്ടെന്ന് വീട് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫെയ്മയുടെ സഹായം കുടുംബത്തിന് വലിയ ആശ്വാസമേകുന്നത്. ജീവിതം തെരുവിലേക്ക് എറിയപ്പെടുമെന്ന ആശങ്കയിൽ കഴിയുകയായിരുന്നു നിരാശ്രയരായ ഈ മലയാളി കുടുബം. അച്ഛനില്ലാത്ത വീട്ടിൽ അമ്മയും മകളും മാത്രമാണ് താമസിക്കുന്നത്.ഇതിന് മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെ മാതൃകയാണ് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ.

ALSO READ: സര്‍വ്വകലാശാല ശാക്തീകരണ പദ്ധതികള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപം കൊടുക്കണം : മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News