ഫാക് കുർബ പദ്ധതി; ഒമാനിൽ 511 തടവുകാരെ മോചിപ്പിച്ചു

oman

ഒമാനിൽ പിഴ അടയ്ക്കാൻ പണമില്ലാതെ ചെറിയ കുറ്റങ്ങൾക്ക് ജയിൽ വാസം അനുഭവിക്കുന്നവർക്ക് മോചനം സാധ്യമാക്കുന്ന “ഫാക് കുർബ” പദ്ധതിയുടെ ഈ റമദാനിലെ പന്ത്രണ്ടാം പതിപ്പ് ആരംഭിച്ചതിനുശേഷം ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന 511 തടവുകാരെ മോചിപ്പിച്ചു.

Also read: കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആണ് മോചനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത് ഏറ്റവും കൂടുതൽ കേസുകൾ മോചിപ്പിക്കപ്പെട്ടത് നോർത്ത് അൽ ബാറ്റിന ഗവർണറേറ്റിലാണ്. ഇവിടെ നിന്നും 169 തടവുകാർ മോചിതരായി. സൗത്ത് അൽ ബാത്തിനയിൽ നിന്ന് 85 തടവുകാരും, അൽ ദഖിലിയയിൽ നിന്ന് 73 തടവുകാരും, സൗത്ത് അൽ ഷാർഖിയയിൽ നിന്ന് 57 തടവുകാരുമാണ് മോചിപ്പിക്കപ്പെട്ടത്.

Also read: കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

മറ്റു ഗവേര്ണറേറ്റകളായ . അൽ ദാഹിറയിൽ നിന്ന് 49 തടവുകാരും , മസ്കറ്റിൽ നിന്ന് 29 തടവുകാരും, നോർത്ത് അൽ ഷർഖിയയിൽ നിന്ന് 18 തടവുകാരും, അൽ വുസ്തയിൽ നിന്ന് 14 തടവുകാരും, അൽ ബുറൈമിയിൽ നിന്ന് മൂന്ന് തടവുകാരും മോചിപ്പിക്കപ്പെട്ടു. ഒമാൻ ലോയേഴ്‌സ് അസോസിയേഷൻ ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ-റുബൈ, ഈ സംരംഭത്തിന് ഉദാരമായി സംഭാവന നൽകിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമൂഹിക ഐക്യദാർഢ്യത്തെ പ്രകീർത്തിച്ചു. ഈ റമദാനിൽ പദ്ധതിയുടെ 12 ആം പതിപ്പില്‍ 1,300ല്‍ പരം തടവുകാരുടെ മോചനമാണ് ഇത്തവണ ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News