അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല; നെടുമ്പാശേരി എയർപോർട്ടിൽ വ്യാജ ബോംബ് ഭീഷണി

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഇതേ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറക്കാൻ തയ്യാറെടുത്ത ഇൻഡിഗോ വിമാനമാണ് തിരിച്ചു വിളിച്ചത്.

also read:വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യരുത്, കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന് നൈല ഉഷ

ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. ഇതോടെ സന്ദേശം വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു.

also read:അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്; ജെയ്ക് സി തോമസ്

അതേസമയം സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഇതും വന്നത്. ഇൻഡി​ഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റൺവേയിലേക്ക് നീങ്ങിയിരുന്നു. സന്ദേശത്തെ തുടർന്ന് വിമാനം തിരിച്ചുവിളിച്ച് പരിശോധന നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News