കെ എസ് ഇ ബിയുടെ പേരില്‍ വ്യജ കോള്‍; യുവാവിന് നഷ്ടപ്പെട്ടത് നിസാരത്തുകയല്ല

കെ എസ് ഇ ബി യുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവാവിന് പണം നഷ്ടമായി. മലപ്പുറം കാരത്തൂര്‍ കാളിയാടന്‍ ഷാഹിന്‍ റഹ്‌മാന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. 19000 രൂപയാണ് യുവാവിന് നഷ്ടമായത്. എടിഎം കാര്‍ഡിലെ നമ്പറും ഒ ടി പിയും അയച്ചുകൊടുത്തോടെയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.

വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ച അജ്ഞാതന്‍ കെ എസ് ഇ ബിയില്‍ നിന്നാണെന്നും ഫോണിലേക്ക് അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെടുകയായിരുന്നു. രണ്ട് തവണയാണ് പണം പിന്‍വലിക്കപ്പെട്ടത്. തട്ടിപ്പിനിരയായെന്ന് മനസ്സിലായതോടെ ഷാഹിന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

Also Read: ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി; പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുട കോളേജില്‍ പഠിക്കുന്ന ഷാഹിന്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ പഠനാവശ്യങ്ങള്‍ക്കായി എടുത്ത അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരകളാകുന്നു എന്നാണ് സൂചന.എടിഎം കാര്‍ഡിലെ നമ്പറും ഒടിപിയും ഒരു കാരണവശാലും ആര്‍ക്കും കൈമാറരുതെന്ന് മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News