പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയില്‍

പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിലായി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.  അത്ഭുത സിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് പിതാവിനെ ബന്ധപ്പെടുകയും, കുട്ടിയെ പരാതിക്കാരന്റെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. താനൂർ ഒട്ടുപുറം സ്വദേശി മുഹമ്മദ് റാഫി ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

പ്രതി പൂജാകർമ്മങ്ങൾക്കായി ഒരു ലക്ഷത്തിലധികം രൂപ പലതവണയായി ഇവരിൽ നിന്ന് വാങ്ങിയിരുന്നു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാരാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ വളാഞ്ചേരി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ മുഹമ്മദ് റാഫി പൊലീസ് വേഷംധരിച്ച്  വിവിധ ഇടങ്ങളിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ അരിക്കോട്, തിരൂർ, തിരൂരങ്ങാടി , താനൂർ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.  പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News