ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ എക്സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല,  മന്ത്രി എം ബി രാജേഷ്

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഷീല സണ്ണിയെ ചാലക്കുടയിലെ ബ്യൂട്ടി പാർലറിൽ എത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ എക്സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന് എക്സൈസ് വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ആർക്കും നേരിടാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ആലുവയിലെ കൊലപാതകം; പ്രതി അസ്ഫാക്കിനെതിരെ രഹസ്യമൊഴി ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം

മാരക മയക്കു മരുന്നായ എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചതായും വിൽപ്പന നടത്താൻ ശ്രമിച്ചതായുമുള്ള വ്യാജ കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ബ്യൂട്ടി പാർലർ ഉടമായ ഷീല സണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ഷീല ജയിലിൽ കഴിഞ്ഞു. ശാസ്ത്രീയ പരിശോധനയിൽ എൽ എസ് ഡി സ്റ്റാമ്പുകളല്ലെന്ന് തെളിഞ്ഞതോടെയാണ് വ്യാജകേസാണെന്ന് വ്യക്തമായത്. തുടർന്നാണ് ഷീല സണ്ണി ജയിൽ മോചിതയായത്. ഷീല സണ്ണിക്കെതിരായുള്ള വ്യാജ ലഹരി കേസ് കെട്ടിച്ചമച്ചത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പങ്കുണ്ടെന്ന് സർക്കാരിനും വ്യക്തമായിട്ടുണ്ട്.

Also Read: മലപ്പുറത്ത് സ്‌കൂളില്‍ റാഗിങ്ങ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News