ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ വ്യാജ കത്ത്; വിശ്വാസ്യത നഷ്ടപ്പെടുത്തി സമൂഹമാധ്യമങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ എന്ത് വന്നാലും കണ്ണടച്ചു വിശ്വസിക്കുന്നവരാണ് സാധാരണക്കാര്‍. സത്യമാണോ വ്യാജമാണോ എന്ന് ഉറപ്പിക്കാതെ കാട്ടുതീ പടരുന്ന പോലെയാണ് വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. വിദ്യാഭ്യാസത്തില്‍ വളരെ മുന്നിലുള്ള കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ALSO READ: അധികമായാല്‍ ഈന്തപ്പഴവും ‘വിഷം’ ;ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ട്രോയിയുടെ പേരിലുള്ള ഒരു കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിങ്ങളുടെ സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്താണ് ഇത്. എയര്‍ടെല്ലിന്റെ 4ജി ടവറാണ് സ്ഥാപിക്കുക എന്ന് ഇതില്‍ പറയുന്നു. എയര്‍ടെല്‍ നേരിട്ടല്ല, ഒരു കരാര്‍ കമ്പനിയാണ് ടവര്‍ സ്ഥാപിക്കുക. ടവര്‍ സ്ഥാപിക്കാന്‍ മറ്റ് പ്രോസസ് ഒന്നും ചെയ്യേണ്ടതില്ല എന്നും കത്തില്‍ പറയുന്നു. ടവര്‍ സ്ഥാപിക്കാനായി 3800 രൂപ അടച്ചാല്‍ 45000 രൂപ പ്രതിമാസം വാടക ലഭിക്കുമെന്നും അഡ്വാന്‍സായി 40 ലക്ഷം രൂപ കൈപ്പറ്റാമെന്നും കത്തില്‍ വിവരം നല്‍കിയിട്ടുണ്ട്.

ALSO READ: തെലങ്കാന ബിആർഎസിനൊപ്പമോ? ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം വിജയിക്കുമോ ?

എന്നാല്‍ ഇത് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തിമാക്കി. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ പേരില്‍ മുമ്പും ഇത്തരം കത്തുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇത്തര തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്ന് ട്രായ് മുമ്പ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here