‘തൃക്കരിപ്പൂരിൽ ജോമോൻ ജോസിനെ സ്ഥാനാർത്ഥിയാക്കരുത്’; എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ വ്യാജ കത്ത്

Thrikaripur Congress candidate controversy

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിനെ സ്ഥാനാർത്ഥിയാക്കരുത് എന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ വ്യാജ കത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺ​ഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അടി തുടങ്ങിക്കഴിഞ്ഞു.

Also read: ‘തനിക്കെതിരെയുള്ള പൊലീസ് കേസ് പിൻവലിക്കണം’; വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

എന്നാൽ, ഇത്തരമൊരു കത്ത് നൽകിയിട്ടില്ലെന്ന് മണ്ഡലം പ്രസിഡന്റുമാർ പറയുന്നത്. തൃക്കരിപ്പൂർ സീറ്റ് നിലവിൽ കേരള കോൺഗ്രസിന്റേതാണ്. ഇത് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിലാണ് ഒപ്പിട്ടതെന്നും, ജോമോൻ ജോസിനെതിരെയുള്ള പരാതി വ്യാജമാണെന്നുമാണ് പ്രസിഡന്റുമാർ പറയുന്നത്. എന്നാൽ, മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ വന്ന വ്യാജ കത്തിന് പിന്നിൽ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ആണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

English Summary: A fake letter to AICC’s Deepadas Munshi demanded Youth Congress leader Joemon Jose not be nominated. Congress faces internal disputes in Thrikaripur as assembly elections approach.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News