വയനാട്ടിലെ കണക്കുകളെക്കുറിച്ചുള്ള വ്യാജ വാർത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള ഇരുതല ആയുധ പ്രയോഗം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വയനാട്ടിലെ ദുരന്തക്കണക്കുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ വ്യാജ വാർത്ത സംസ്ഥാന സർക്കാരിനെതിരായ ഇരുതല ആയുധ പ്രയോഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാരിൻ്റെ വിശ്വാസ്യത തകർക്കാനുള്ള കള്ള പ്രചാരണമാണത്. ആരാണ് ഇതിൻ്റെ ഗുണഭോക്താക്കൾ? ഇപ്പോഴും കേരളം പ്രതീക്ഷിക്കുന്നത് കേന്ദ്ര സഹായം ലഭിക്കുമെന്നാണ്.

ALSO READ: വയനാട് ദുരന്തത്തിൽ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ യഥാർത്ഥ വസ്തുത ജനങ്ങളോട് വ്യക്തമാക്കണം, രാഷ്ട്രീയ ലക്ഷ്യമാണ് ആരോപണത്തിനു പിന്നിൽ; മന്ത്രി എം ബി രാജേഷ്

അത് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർക്കാണ് ‘ഈ വാർത്ത സഹായകരമാകുക. കേന്ദ്ര സഹായം വൈകുന്നത് ജനങ്ങളുടെ ഇടയിൽ ചർച്ചയാകുന്നു. അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരാണ് ഈ വാർത്തയുടെ ‘ഗുണഭോക്താക്കൾ. മന്ത്രി മുഹമ്മദ് റിയാസ് വയനാട്ടിൽപറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News