വീണ്ടും ‘വീണാ വിരുദ്ധ ഡെസ്കോ’? മന്ത്രി വീണ ജോർജിനെതിരെ വീണ്ടും വ്യാജ വാർത്തകളുമായി ഏഷ്യാനെറ്റടക്കമുള്ള മാധ്യമങ്ങൾ

kerala-announces-83-antibiotic-smart-hospitals-5-literate-panchayats-karsap-2026

യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക് പറ്റിയില്ലെന്ന് സ്ഥാപിക്കാൻ മെഡിക്കൽ റിപ്പോർട്ടിനെ ചാരി വ്യാജ വാർത്തകൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജ്ജിനെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ മന്ത്രിക്ക് പരിക്ക് പറ്റിയിട്ടില്ലെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങി ചിലമാധ്യമങ്ങൾ. ഇതിനായി മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങളെ ദുർവ്യാഖ്യാനം ചെയ്താണ് വാർത്തകൾ മെനഞ്ഞെടുക്കുന്നത്.

Also read: ലോകത്തിൽ വേദനിക്കുന്നവരുണ്ടെങ്കിൽ അവരുടെ വേദന നമ്മുടെ കൂടി വേദനയാണെന്ന് തിരിച്ചറിയണം: എം സ്വരാജ്

എന്നാൽ കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് തന്നെ ആക്രമിച്ചുവെന്ന് മന്ത്രി വീണാ ജോർജ് ഒരിടത്തും പറഞ്ഞിട്ടില്ല. മന്ത്രി ഇത്തരത്തിൽ അവകാശവാദം ഉന്നയിച്ചു എന്നും മെഡിക്കൽ റിപ്പോർട്ടിലൂടെ ആ വാദം പൊളിഞ്ഞു എന്നുമാണ് ചില മാധ്യമങ്ങൾ പറത്തുവിടുന്ന വാർത്തകൾ. മന്ത്രിയുടെ യഥാർഥ പ്രതികരണം പ്രതിഷേധത്തിനിടയിലുണ്ടായ പിടിവലിയിൽ തന്റെ കഴുത്തിനും ശരീരത്തിനും വേദനയും ക്ഷതവും സംഭവിച്ചുവെന്ന് മാത്രമാണ്. കൂടാതെ, തനിക്ക് നേരെ പാഞ്ഞെടുത്ത് വന്നയാളുടെ ബാഗിൽ ആയുധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇതിനെയാണ് വളച്ചൊടിക്കാൻ ശ്രമിക്കുന്നത്.

മുൻപ് കണ്ണൂരിലുണ്ടായ ഒരു സംഭവത്തിലും മന്ത്രിയുടെ കയ്യിലെ മുറിവിനെക്കുറിച്ച് സമാനമായ രീതിയിൽ വ്യാജവാർത്തകൾ വന്നിരുന്നു. മന്ത്രി പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് വരുത്തിത്തീർക്കുകയും പിന്നീട് ആ വാദങ്ങൾ പൊളിയുന്നു എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള തുടർച്ചയായ വ്യാജവാർത്തകൾ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയേയും ഇടതുപക്ഷ സർക്കാരിനേയും മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമാണെന്നത് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News