നുണ വാർത്ത നൽകി; മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് സമൻസ്

Malayala Manorama Fake News

കൂത്തുപറമ്പ്: 21 ജൂലൈ 14ന് മനോരമയതുടെ കണ്ണൂർ എഡിഷന്റെ പ്രാദേശിക പേജിൽ പ്രസിദ്ധീകരിച്ച നുണ വാർത്തയ്ക്കെതിരെ സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം സുകുമാരൻ നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചു.

തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട്‌ കോടതിയാണ് സമൻസ് അയച്ചത്. ജൂലൈ 11ന് കോടതിയിൽ ഹാജരാകാനാണ് സമൻസ്.

Also read: കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ പ്രധാന കണ്ണികൾ രണ്ടുപേരും മുൻ കെഎസ്‌യു പ്രവർത്തകർ; നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്

സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം സുകുമാരനെപ്പറ്റി അവാസ്തവവും അപഖ്യാതി ഉളവാക്കുന്നതുമായ തരത്തിൽ “സിപിഐ എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറിയെ മാറ്റി’ എന്ന തലക്കെട്ടോടെ നൽകിയ വാർത്തയാണ്‌ മാനനഷ്ടക്കേസിന്‌ ആധാരം.

സുകുമാരനെ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതായും അറിയുന്നുവെന്ന് വാർത്തിയിവൽ പറയുന്നുണ്ടായിരുന്നു. തലശേരിയിലെ അഭിഭാഷകൻ ഒ ജി പ്രേമരാജൻ മുഖേനയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പരാതിക്കാരന്റെ ഭാഗം പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യാ കേസുള്ളതായി കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News