ദുബായില്‍ 4 ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത വ്യാജം: ദുബായ് പൊലീസ്

ദുബായില്‍ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത, ദുബായ് പൊലീസ് നിഷേധിച്ചു. കുത്തേറ്റ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് ദുബായ് ഗവണ്‍മെന്റിന് കീഴിലെ, മീഡിയാ ഓഫീസ് അറിയിച്ചു.

READ ALSO:ദുബായില്‍ 4 ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത വ്യാജം: ദുബായ് പൊലീസ്

യുഎഇയില്‍ സുരക്ഷ പരമപ്രധാനമാണെന്ന്, ദുബായ് മീഡിയ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതിനാല്‍, കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക ചാനലുകള്‍ ഉപയോഗിക്കണം. കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തെറ്റായ വിവരങ്ങളുടെ കൂട്ടത്തിലാണ് ഈ വ്യാജ വാര്‍ത്തയും വന്നത്. അതേസമയം, യുഎഇയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍, ഒരു ലക്ഷം ദിര്‍ഹം പിഴയും തടവുശിക്ഷയും ഉള്‍പ്പെടെയുള്ള ഗുരുതരമായ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

READ ALSO:‘നിങ്ങളുടെ സിനിമകള്‍ക്കായി ലോകം കാത്തിരിക്കുകയാണ് പി’ : സുപ്രിയ മേനോന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel