
തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിലമ്പൂരിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. അവസാന മണിക്കൂറിലെ തരികിടയെ കുറിച്ച്. അത്തരം തരികിട പ്രവർത്തനങ്ങളുമായി വീണ്ടും കളം നിറഞ്ഞിരിക്കുകയാണ് യുഡിഎഫ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായിരുന്നു യുഡിഎഫ് മുൻഗണന നൽകിയത്. ഇപ്പോൾ അവസാനലാപ്പിൽ വ്യാജ പ്രചാരണങ്ങളുടെ കൂട് അഴിച്ചിരിക്കുകയാണ് വീണ്ടും.
ഏഷ്യാനെറ്റ് ന്യൂസിന്റെ മാതൃകയിലുള്ള ഒരു വാർത്താ കാർഡ് ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ‘അച്ഛനെ കാണാനോ അനുഗ്രഹം വാങ്ങാനോ എം സ്വരാജ് തയായറായില്ല എന്നത് അത്യന്തം ഖേദകരമാണ്’- എന്ന തലക്കെട്ടോടെ വി എസ് അച്യുതാനന്ദന്റെയും മകന്റെയും ചിത്രമടങ്ങിയ വ്യാജ കാർഡാണ് വ്യാപകമായി പ്രചരിച്ചത്. ഇതിനെതിരെ ഏഷ്യാനെറ്റ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അന്തരിച്ച യുഡിഎഫ് നേതാവ് വി വി പ്രകാശിന്റെ വീട് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് സന്ദർശിച്ചിരുന്നു. പക്ഷെ കോൺഗ്രസ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്ത് വീട് സന്ദർശിക്കാൻ തയാറായിരുന്നില്ല. ഇത് മണ്ഡലത്തിൽ ചർച്ചാ വിഷയമാകുകയും ചെയ്തിരുന്നു.
അതോടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങളുമായി കോൺഗ്രസ് സൈബർ കേന്ദ്രങ്ങൾ രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here