ഇവിഎമ്മില്‍ കൃത്രിമത്വം നടത്താനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്.

ALSO READ:  ‘പ്രതീക്ഷയുടെ പ്രത്യാശയുടെ പുതിയ പച്ചപ്പുകൾ കാണിച്ചു തരുന്ന ആടുജീവിതം, വർഷങ്ങൾക്കു മുമ്പ് വായിക്കുമ്പോൾ ദൈവത്തോട് നന്ദി പറഞ്ഞു’

കൊവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍മീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്.

ALSO READ:  ‘അവര്‍ നമ്മുടെ രക്തസാക്ഷികളാണ്, ആരുടേയും സാന്ത്വനം ആവശ്യമില്ലാത്തവര്‍’; കയ്യൂര്‍ ദിനത്തില്‍ വൈറലായി എം ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പൊലീസ് ജില്ലകളിലും സാമൂഹികമാധ്യമ നിരീക്ഷണസെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News