ആരോഗ്യ വകുപ്പിന്റെ പേരിൽ വ്യാജ നിയമന തട്ടിപ്പ്; പ്രതിക്ക് പ്രമുഖ കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം, ചിത്രങ്ങൾ പുറത്ത്

ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ അരവിന്ദ് വെട്ടിക്കലിന് പ്രമുഖ കോൺഗ്രസ് നേതാക്കന്മാരുടെ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read; യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്

ആരോഗ്യവകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ഉത്തരവിൽ ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും വ്യാജ സീലുകൾ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News