ചാന്ദ്രയാൻ 3; വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദമുന്നയിച്ച വ്യാജ ശാസ്ത്രജ്ഞൻ പിടിയിൽ

ചാന്ദ്രയാൻ 3-ന്റെ വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശപെട്ട വ്യാജ ശാസ്ത്രജ്ഞൻ പിടിയിലായി. ഗുജറാത്തിൽ ആണ് സംഭവം. മിതുൽ ത്രിവേദി എന്നയാളാണ് ചൊവ്വാഴ്ച പൊലീസ് പിടിയിലായത്. സൂറത്ത് സിറ്റി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാന്ദ്രയാൻ 3-ന്റെ വിജയകരമായ ദൗത്യത്തിന് പിന്നാലെയാണ് താനാണ് ലാൻഡർ മോഡ്യൂൾ രൂപകൽപ്പന ചെയ്തതെന്ന വാദമാണ് ഇയാൾ ഉന്നയിച്ചത്.ഐപിസി സെക്ഷൻ 419, 465, 468, 471 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

also read:ആർ ഡി എക്സിനെ പുകഴ്ത്തി ഉദയനിധി സ്റ്റാലിൻ

ചാന്ദ്രയാൻ 3 ചന്ദ്രനിൽ ലാന്റ് ചെയ്തതിന് പിറകെ ഇയാൾ വിവിധ പ്രാദേശിക മാധ്യമങ്ങളിൽ അഭിമുഖം നൽകിയിരുന്നു. ഐ എസ്ആർ ഒയിൽ ശാസ്ത്രജ്ഞനാണ് എന്ന് തെളിയിക്കുന്നതിനായി ഇയാൾ വ്യാജരേഖകളും ചമച്ചിരുന്നു. ഐ എസ് ആർ ഒ എന്‍ഷ്യന്റ്‌ സയൻസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് ചെയർമാനാണ് മിതുൽ ത്രിവേദി എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. 2022 ഫെബ്രുവരി 26നാണ് തനിക്ക് ഐ എസ്ആർ ഒയിൽ നിന്ന് നിയമന കത്ത് ലഭിച്ചത് എന്നായിരുന്നു ഇയാളുടെ വാദം.

also read:പ്രവാസി മലയാളികൾക്ക് ഇരട്ടി സന്തോഷം;ഓണാശംസയുമായി ദുബായ് കീരീടാവകാശി

പ്രാദേശിക മാധ്യമങ്ങളിൽ അഭിമുഖം വന്നതോടെ ഇയാൾക്കെതിരെ പരാതി ഉയരുകയും പിറകെ പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇയാൾക്ക് യാതൊരു ബന്ധവും ഐ എസ് ആർ ഒ യുമായി ഇല്ലെന്നും ഇയാൾ ഉന്നയിക്കുന്ന വാദം പൂർണമായും വ്യാജമാണെന്ന് തെളിഞ്ഞുവെന്നും പൊലീസ് വെളിപ്പെടുത്തി. ഐ എസ്ആർ ഒയുടെ അടുത്ത പദ്ധതിയായ ‘മെർക്കുറി ഫോഴ്സ് ഇൻ സ്പെയ്സി’ലെ റിസേർച്ച് അംഗമാണെന്ന വ്യാജ രേഖകളും ഇയാൾ നിർമ്മിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News