പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍.കൂത്തുപറമ്പിനടുത്ത് ചാത്തന്‍ സേവാ കേന്ദ്രം നടത്തുന്ന ജയേഷിനെയാണ് അറസ്റ്റ് ചെയ്തത്

Also Read: ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിക്താക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.ബുധനാഴ്ച രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് യുവജനസംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here