
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി ശ്രീ. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേ മന്ത്രി വി ശിവൻകുട്ടിയുടെ ദേഹത്തേക്ക് ആകസ്മികമായി ഒരു കണ്ണിമാങ്ങ വീണു. നിമിഷങ്ങൾക്കകം സുപർണയുടെ കാമറ കണ്ണുകൾ മിന്നി ഫ്രെയിമിലായത് മഴിവേറിയ ചിത്രം.
കൈപ്പിടിയിലൊതുക്കിയ കണ്ണിമാങ്ങ മന്ത്രി തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി ഐ എ എസിന് കൈമാറി. ആ നിമിഷം ഫോട്ടോ ആക്കി മാറ്റിയ കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുക സുപർണയെ അഭിനന്ദിച്ചു കൊണ്ട് സംഭവത്തെ പറ്റിയും ചിത്രത്തെ പറ്റിയും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇനിയും ഇത്തരത്തിൽ നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്നും മന്ത്രി മിടുക്കിയായ ഫോട്ടോഗ്രാഫറെ ആശംസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here