കേരളമാണ് ബെസ്റ്റ് ! 33 വര്‍ഷമായി കേരളത്തില്‍ ഞങ്ങള്‍ വളര്‍ന്നതും ഞങ്ങളെ വളര്‍ത്തിയതും കേരളം

കേരളത്തില്‍ പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാള്‍ വഴികളിലൂടെയുള്ള യാത്രയാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ടെക്നോളജി, സിനിമ, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും കേരളം ഒന്നാമതാണ്.

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ കേരളത്തില്‍ ഒന്നിനൊന്ന് മികച്ചതായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത വികസനം കേരളം കാഴ്ചവെക്കുന്ന ഘട്ടമാണ് ഇത്. ഇന്ത്യയുടെ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും കേരളം ചെറുതാണ്. പക്ഷേ ആളുകൊണ്ടും ആശയങ്ങള്‍ക്കൊണ്ടും ഇന്ത്യയില്‍ ആകെ പടര്‍ന്ന സംസ്ഥാനം കൂടിയാണ് കേരളം.

കേരളത്തിന്റെ വികസന മാതൃക ഇന്ത്യക്ക് ആകെ മാതൃകയാണ് എന്നുള്ളതാണ് സത്യാവസ്ഥ. നമ്മുടെ സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും കുടുംബശ്രീയും ഒക്കെ മറ്റ് സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ്. സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ കേരളം എന്ന് അഭിമനത്തോടെ നമുക്ക് പറയാന്‍ കഴിയും.

സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണ് നമ്മുടേത്. ഉന്നതമായ അവകാശബോധവും സഹജീവി സ്‌നേഹവുമുള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍ ഈ ജനകീയപോരാട്ടങ്ങള്‍ക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളര്‍ന്നു വന്നു എന്നും വസ്തുത തന്നെയാണ്. ഇപ്പോഴിതാ കേരളത്തില്‍ 33 വര്‍ഷമായി താമസിക്കുന്ന ബീഹാര്‍ സ്വദേശി പ്രേം കുമാറിനും ഭാര്യ ബിന്ദുവിനും പറയാനുള്ളത് അവരെ വളര്‍ത്തിയെടുത്ത കേരളത്തെ കുറിച്ചാണ്.

33 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ പ്രേം കുമാറിനെയും ബിന്ദുവിനെയും ജീവിക്കാന്‍ പാകത്തില്‍ വളര്‍ത്തിയെടുത്തത് നമ്മുടെ കേരളമാണ്. മകനെയും ബന്ധുക്കളേയും പഠിപ്പിക്കുന്നതും കേരളത്തിലെ സ്‌കൂളുകളിലാണ്. ഫെസിലിറ്റിയിലും കേരളം മുന്നിലാണെന്ന് പ്രേം കുമാറും ഭാര്യയും പറയുന്നുണ്ട്. കേരളം നല്ലതാണ്…നല്ല മനുഷ്യരാണ്… കേരളത്തില്‍ ജീവിക്കാന്‍ നല്ല സുഖമാണെന്ന് അഭിമനാത്തോടെയാണ് പ്രേം കുമാര്‍ പറയുന്നത്.

സ്‌കൂളുകളും സ്‌കൂളിലെ കൂട്ടുകാരും മികച്ചതാണെന്നും പ്രേം കുമാറിന്റെ മകനും ആവേശത്തോടെ പറയുന്നു. കേരള സമൂഹത്തിന് ദിശാബോധം നല്‍കാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സര്‍ക്കാരുകളും ഇവിടെയുണ്ടായി എന്നതിന് തെളിവാണ് ഇവരുടെ വാക്കുകള്‍. യഥാര്‍ത്ഥ കേരള സ്റ്റോറിയായി പ്രേംകുമാറിന്റെയും കുടുംബത്തിന്റെയും വാക്കുകള്‍ ലോകമറിയട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News