എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം; സുബിയുടെ ജന്മദിനത്തിൽ ഓർമകളുമായി കുടുംബം

സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ച ഒന്നായിരുന്നു പ്രിയ നടി സുബിയുടെ വിയോഗം. സുബിയുടെ കുടുംബത്തെയും വിയോഗം തളർത്തി. ഇപ്പോഴിതാ സുബിയുടെ ജന്മദിനം കൂടിയായ ഇന്ന് കുടുംബം ഓർമകൾ പങ്കുവെച്ചിരിക്കുകയാണ്. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ഈ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു.

also read:ഫിറ്റ്നസ് ഫിറ്റ്; യോയോ ടെസ്റ്റില്‍ കോഹ്‌ലിയെ മറികടന്ന് ഗിൽ

സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നാണ് സഹോദരന്‍ പറഞ്ഞത്. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം.ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് സുബിയുടെ സഹോദരി പറഞ്ഞത്.

also read:ഇന്ത്യയിൽ നടക്കുന്ന ജി20 യിൽ പുടിൻ നേരിട്ട് പങ്കെടുത്തേക്കില്ല ;അറസ്റ്റിന് സാധ്യത
ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്ന സുബി അന്തരിച്ചത് . കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.പിന്നീട് അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News