പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.

ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സീമാ ദേവ് ഏറെ അറിയപ്പെട്ടത്. എണ്‍പതുകളില്‍ ഹിന്ദി, മറാത്തി സിനിമയില്‍ സജീവമായിരുന്നു. എണ്‍പതിലേറെ ഹിന്ദി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Also Read: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മൂന്ന വര്‍ഷമായി അല്‍ഷിമേഴ്സ് ബാധിതയായിരുന്നു സീമാ ദേവ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് പൂര്‍ണമായും പൊതുവേദിയില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു അവരെന്ന് മകനും ചലിച്ചിത്ര സംവിധായകനുമായ അഭയ് ദേവ് പറഞ്ഞു. സീമാ ദേവിന്റെ ഭര്‍ത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News