ലൈവ് സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായികയ്ക്ക് വെടിയേറ്റു

സംഗീത പരിപാടിക്കിടെ ഗായികയ്ക്ക് വെടിയേറ്റു. ബീഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റത്. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടന്‍ തന്നെ ഗായികയെ പട്നയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

“പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്” നിലപാടിലുറച്ച് ജോർജ്; പരാതി കേട്ട് വേണ്ടത് ചെയ്യാമെന്ന് മന്ത്രി

ഗായിക വേദിയിൽ പാടുന്നതിനിടെ അ‍ജ്ഞാതരായ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News