‘മുന്‍പ് തൊട്ടരുകില്‍ വന്നിട്ടും കാണാന്‍ കഴിഞ്ഞില്ല; അന്ന് ഒരുപാട് കരഞ്ഞിരുന്നു’; ജെയ്ക്കിനെ കണ്ട് കരഞ്ഞ ഒന്‍പതാം ക്ലാസുകാരി പറയുന്നു

ക്ഷേത്രത്തില്‍ വോട്ടു ചോദിച്ചെത്തിയ ജെയ്ക്ക് സി തോമസിനെ കണ്ട് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി കരയുന്നതും ജെയ്ക്ക് അവളെ ചേര്‍ത്ത് പിടിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അകലക്കുന്നം സ്വദേശിനിയായ സാന്ദ്ര പ്രസാദ് എന്ന പെണ്‍കുട്ടിയാണ് ജെയ്ക്കിനെ കണ്ട് കരഞ്ഞത്. ജെയ്ക്കിനെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും യുവത്വത്തിന്റെ നായകനായാണ് അദ്ദേഹത്തെ താനൊക്കെ കാണുന്നതെന്നും സാന്ദ്ര പ്രസാദ് കൈരളി ന്യൂസിനോട് പറഞ്ഞു.

also read- വോട്ട് ചോദിച്ചെത്തിയ ജെയ്ക്കിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് ജെയ്ക്ക്; വീഡിയോ വൈറല്‍

ജെയ്ക്കിനെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അടുത്തിടെ തന്റെ നാട്ടില്‍ ജെയ്ക്ക് എത്തിയിരുന്നു. ആ സമയത്ത് തനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അന്ന് താന്‍ കുറേ കരഞ്ഞിരുന്നു. അപ്രതീക്ഷിതമായി ജെയ്ക്കിനെ കണ്ടത് തന്നെ ശരിക്കും ഞെട്ടിച്ചു. ജെയ്ക്കിനെ കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സാന്ദ്ര പറഞ്ഞു. ജെയ്ക്കിനെ ഇഷ്ടപ്പെടാനുള്ള കാരണവും സാന്ദ്ര കൈരളിയോട് പങ്കുവെയ്ക്കുന്നുണ്ട്.

വീഡിയോ ചുവടെ

also read- ജെയ്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News