അന്ന് 29 പന്തില്‍ 71 ഇന്നലെ 71 പന്തില്‍ 29 ; രഹാനെ അത്ഭുതപ്രതിഭാസമെന്ന് ആരാധകര്‍

കയ്യിൽ പരുക്കേറ്റിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിഷ് പോരാട്ടത്തില്‍ ബാറ്റിംഗ് തുടര്‍ന്ന് അജിങ്ക്യാ രഹാനെ.പന്ത് കൊണ്ട് തള്ളവിരലിന് പരുക്കേറ്റ രഹാനെ വിരലില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് ബാറ്റ് ചെയ്തത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ദിനമാണ് രഹാനെയ്ക്ക് പരുക്കേറ്റത്. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് 469 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് ബാറ്റിംഗ് പിഴച്ചു. നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേ – രാഹാനെ കൂട്ട് കെട്ട് 71 റൺസാണ് ഇന്ത്യയ്ക്കായി കൂട്ടിച്ചേര്‍ത്തത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 29 പന്തില്‍ 71 റണ്‍സ് എടുത്ത് ഞെട്ടിച്ച രഹാനെ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ നേടിയത് 71 പന്തില്‍ 29 റണ്‍സാണ്.എത്ര എളുപ്പത്തിലാണ് ട്വന്റി20യില്‍ നിന്ന് ടെസ്റ്റിലേക്ക് രഹാനെ മാറിയതെന്നാണ് ഈ സ്‌കോര്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ വിലയിരുത്തുന്നത്. ഇടക്ക് പാറ്റ് കമിന്‍സിന്റെ പന്തില്‍ അമ്പയര്‍ രഹാനെയ്ക്ക് എല്‍ബിഡബ്യു വിധിച്ചെങ്കിലും നോബോളായതിനാല്‍ രഹാനെ രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ള രഹാനെയിലാണ് ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയുടെ അവസാന പ്രതീക്ഷ.അജിൻക്യ രഹാനെ (71 പന്തിൽ 29), ശ്രീകർ ഭരത് (14 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്താകാതെ നിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe