വിരമിച്ച ഡിജിപിമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡിജിപിമാരായ ഡോ.ബി സന്ധ്യ, എസ്.ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി പങ്കെടുത്തു.

വിരമിച്ച ഡിജിപിമാരെ അനുമോദിച്ച് സംസാരിച്ച ഉദ്യോഗസ്ഥര്‍ അവരുമായുളള തങ്ങളുടെ സര്‍വ്വീസ് കാലഘട്ടത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.

ALSO READ: തൃശൂരില്‍ സിഐക്ക് നേരെ രമേശ് ചെന്നിത്തലയുടെ മുന്‍ ഗണ്‍മാന്റെ ആക്രമണം

വകുപ്പിന്‍റെ ഉപഹാരം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വിരമിച്ച ഡിജിപിമാര്‍ക്ക് സമ്മാനിച്ചു. ഡോ.ബി സന്ധ്യ, എസ്.ആനന്ദകൃഷ്ണന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News