മാതാപിതാക്കളോട് ദേഷ്യം; നായയെ തുറന്ന് വിട്ട് അവരുടെ മകളെ കടിപ്പിച്ചയാൾ അറസ്റ്റിൽ

മാതാപിതാക്കളോടുള്ള ദേഷ്യം തീർക്കുന്നതിനായി കൗമാരക്കാരിയായ മകളെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച പൗൾട്രി ഫാം ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്. ബംഗളൂരുവിലെ പൗൾട്രി ഫാം ഉടമയായ നാഗരാജ് എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. നായയുടെ ആക്രമണത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.

ALSO READ:ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ

കൂലിപ്പണിക്കാരായ പെൺകുട്ടിയുടെ മാതാപിതാക്കളുമായി നാഗരാജന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് നായയെ അഴിച്ച് വിട്ട് കടിപ്പിക്കാൻ കാരണമായത്. തന്‍റെ പൗൾട്രി ഫാമിൽ നാഗരാജ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തെങ്കിലും അവർ ഇത് നിരസിച്ചിരുന്നു. ഈ ദേഷ്യമാണ് കൗമാരക്കാരിയായ അവരുടെ മകളെ വളർത്തുനായയെ തുറന്നുവിട്ട് ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

ALSO READ:103 തികഞ്ഞ പാര്‍ട്ടിക്ക് 100 തികഞ്ഞൊരു നേതാവ്; ഒരേ ഒരു പേര് വി എസ്

പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതു വഴിയാണ് ആക്രമണം പ്ലാൻ ചെയ്തത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയത്തോടെയാണ് ഇയാൾ നായയെ തിരിച്ചു വിളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News