തക്കാളി വിറ്റ് 45 ദിവസത്തിനുള്ളിൽ കർഷക ദമ്പതികൾ സമ്പാദിച്ചത് 4 കോടി രൂപ

ആന്ധ്രാപ്രദേശില്‍ തക്കാളി വിറ്റ് കര്‍ഷക ദമ്പതികള്‍ നാല്‍പ്പത്തിയഞ്ചുദിവസത്തിനുള്ളില്‍ സമ്പാദിച്ചത് നാലുകോടി രൂപ. 40,000 ബോക്‌സ് തക്കാളി വിറ്റാണ് വലിയ തുക സമ്പാദിച്ചത്. കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് ഇയാള്‍ തക്കാളി വിറ്റത്. 15 കിലോ അടങ്ങിയ തക്കാളിയുടെ ബോക്‌സിന് മാര്‍ക്കറ്റില്‍ ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപവരെയായിരുന്നു വില.

also read; കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

ചന്ദ്രമൗലി എന്ന കര്‍ഷകനാണ് തക്കാളി വിറ്റ് കോടികള്‍ സമ്പാദിച്ചത്. 22 ഏക്കറിലായാണ് ഈ കര്‍ഷകന്‍ ഏപ്രിലില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട തക്കാളി നട്ടത്. വിളവ് വേഗത്തില്‍ ലഭിക്കുന്നതിനായി ജലസേചനത്തിന് ഉള്‍പ്പടെ അതിനൂതന സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ജൂണ്‍ അവസാനത്തില്‍ വിളവ് എടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

also read; സ്പീക്കർ എ എൻ ഷംസീറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സംഘപരിവാർ

22 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനായി എല്ലാ ചെലവുകളുമായി ഒരു കോടി രൂപയായെന്നും ലാഭമായി മൂന്ന് കോടി രൂപ ലഭിച്ചെന്നും കര്‍ഷകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News