കാളകളെയോ ട്രാക്ടറോ വാടകക്കെടുക്കാൻ പണമില്ല; മഹാരാഷ്ട്രയിൽ ചുമലിൽ കലപ്പയുമായി നിലം ഉഴുത് 65 കാരനായ കർഷകന്‍ – വീഡിയോ

maharashtra viral farmer video

മഹാരാഷ്ട്രയിൽ ചുമലിൽ കലപ്പയുമായി നിലം ഉഴുവുന്ന കർഷകന്‍റെ ഉള്ളലയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാളകളോ ട്രാക്ടറുകളോ വാടകയ്ക്കെടുക്കാൻ പണമില്ലാത്തതിനാൽ രണ്ടേക്കറോളോളം കൃഷി ഭൂമിയിലാണ് 65 വയസ് പ്രായമായ കർഷൻ ചുമലിൽ കലപ്പയേന്തി പണിയെടുക്കുന്നത്. സംസ്ഥാനത്ത് കർഷക ആത്മഹത്യ നിരക്ക് വർദ്ധിച്ചെന്ന സർക്കാരിന്‍റെ തുറന്നു പറച്ചിലിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഹൃദയഭേദകമായ കാഴ്ച.

മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള കാഴ്ചയാണ്. 65 വയസ്സാണ് കർഷകനായ അംബാ ദാസ് ഗോവിന്ദ് പവാറിന്‍റെ പ്രായം. 2 ഏക്കറിലധികമുള്ള വരണ്ട കൃഷിഭൂമിയിൽ ഭാര്യയുമായി വർഷങ്ങളായി കാലപ്പ ചുമലിലേന്തിയാണ് നിലം ഉഴുന്നത്.

ALSO READ; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെളിവ് ലഭിച്ചാല്‍ കോണ്‍ഗ്രസിനെയും പ്രതിചേര്‍ക്കുമെന്ന് ഇ ഡി

കാളകളോ ട്രാക്ടർ വാടകയ്ക്കെടുക്കുന്നതിനോ ദിവസേന 2500 രൂപ ചെലവാണ്. പണമില്ലാത്തതിനാൽ കഴിഞ്ഞ എട്ടു വർഷക്കാലമായി ഇത് തുടരുന്നു. വിത്ത്, വളം എന്നിവയ്യുടെ വില വർധിച്ചതും, കേന്ദ്ര സർക്കാർ കർഷക വായ്പകൾ അനുവദിക്കാത്തതും സാമ്പത്തിക ഞെരുക്കത്തിന്റെ ആക്കംകൂട്ടി. കാർഷിക മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് പൊള്ള വാഗ്ദാനം നൽകി അധികാരത്തിലേറിയ എൻഡിഎ സർക്കാർ വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾ പാടെ അവഗണിച്ചു. സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിച്ച എൻഡിഎ സർക്കാരിന്റെ തുറന്നുപറച്ചിൽ പിന്നാലെയാണ് മനുഷ്യൻ കലപ്പയായി മാറുന്ന അസാധാര കഴചയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News