ടയര്‍ കമ്പനികള്‍ റബര്‍ വില നിശ്ചയിക്കുന്നതിനെതിരെ കര്‍ഷകര്‍; സുപ്രീംകോടതിയെ സമീപിച്ചു

ടയര്‍ കമ്പനികള്‍ റബര്‍ വില നിശ്ചയിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷകര്‍. അഖിലേന്ത്യ കിസാന്‍ സഭയും, കേരള കര്‍ഷക സംഘവുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ആരോപിച്ചു.

ടയര്‍ കമ്പനീസ് കാര്‍ട്ടല്‍ രൂപീകരിച്ചു ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍ കോപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ടയര്‍ കമ്പനികള്‍ക്കെതിരെ 1788 കോടി പിഴ ചുമത്തിയിരുന്നു. ടയറുകളുടെ വില നിശ്ചയിക്കുന്നതില്‍ കാര്‍ട്ടല്‍ രൂപീകരിച്ചതിന് എംആര്‍എഫ്, അപ്പോളോ, സിയറ്റ്, ജെകെ ടയേഴ്സ് തുടങ്ങിയ പ്രമുഖ ടയര്‍ കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. പിന്നാലെ കോപറ്റിഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ ടയര്‍ കമ്പനികള്‍ സുപ്രീം കോടതിയിയെ സമീപിക്കുകയും കേസ് കോടതിയുടെ പരിഗണനയിലാണ്. റബ്ബര്‍ സംഭരണത്തിലും കാര്‍ട്ടല്‍ രൂപീകരണം നടത്തി ഇറക്കുമതിയിലൂടെയും വിപണിയിലെ കൃത്രിമത്വത്തിലൂടെയും റബ്ബറിന്റെ ആഭ്യന്തര വില കുറയ്ക്കുകയാണ് ടയര്‍ കമ്പനികള്‍ ചെയ്യുന്നത്. റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയാണെന്നും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ പറഞ്ഞു.

Also Read: ടയർ കമ്പനികൾ റബർ വില നിശ്ചയിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കർഷകർ

റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ടയര്‍ കമ്പനികളുടെ നീക്കത്തിനെതിരെ കര്‍ഷക സംഘം സുപ്രീം കോടതിയെ സമീപിച്ചു. അഖിലേന്ത്യ കിസാന്‍ സഭയും കേരള കര്‍ഷക സംഘവും കേരളത്തിലെ റബര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നാല് കര്‍ഷകരും ചേര്‍ന്നാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News