കച്ചവടം ലാഭമാക്കി; മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ

മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ. തോവാളച്ചന്തയിലെ നൂറോളം കച്ചവടക്കാർ ചേർന്നാണ് മാർക്കറ്റിനുള്ളിലെ മുത്തുമാരിയമ്മൻ കോവിലിനു മുന്നിൽ കൂറ്റൻ പൂക്കളമൊരുക്കിയത്.

also read:“കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?”, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍

മലയാളികൾക്കു ഓണത്തിന് പൂക്കളം തീർക്കുന്നതിന് കൂടുതലായും ആശ്രയിക്കുന്നത് തോവാളയെയാണ്.ഇത്തവണയും ഓണം ലക്ഷ്യമിട്ട്‌ കൃഷിചെയ്‌ത പൂക്കൾക്ക്‌ നല്ല വിൽപ്പനയും ലാഭവും ഉണ്ടായി. ഇതോടെയാണ് ഈ വർഷത്തെ പൂ കർഷകരുടെ
കച്ചവടം ലാഭമാക്കിയ മലയാളികൾക്ക് ഉള്ള നന്ദിസൂചകമായി പൂക്കളം ഒരുക്കിയത്.

മൂന്നുലക്ഷം രൂപയാണ് പൂക്കളം തീർക്കുന്നതിനുള്ള ചെലവ്. മൂന്നുടൺ പൂക്കൾ ഉപയോഗിച്ച്‌, 35 മീറ്റർ വ്യാസത്തിലാണ്‌ പൂക്കളം നിർമിച്ചത്‌. ‘‘ചാന്ദ്രയാൻ മാതൃകയിൽ പൂക്കളമിടാനാണ്‌ ആദ്യം ആലോചിച്ചത്‌. എന്നാൽ തനിനാടൻ പൂക്കളം ആയാൽ മാത്രമേ കേരളത്തിനോടും മലയാളികളോടുമുള്ള ഐക്യദാർഢ്യമാകൂ എന്ന്‌ തോവാളയിലെ പൂവ്യാപാരികളുടെ സംഘത്തലൈവരും ഊരുത്തലൈവരുമായ കേശവമുരുകൻ പറഞ്ഞത്.

2021, 2022 ൽ കൊവിഡ് കേരളത്തിലെ ഓണാഘോഷത്തെയും ബാധിച്ചപ്പോൾ തോവാളയിലെ കർഷകർക്കും ഇത് തിരിച്ചടിയായിരുന്നു.എന്നാൽ ഇത്തവണ അതിന്റെയെല്ലാം കുറവ്‌ മലയാളികൾ നികത്തിയെന്നും ഓണം ലക്ഷ്യമിട്ട്‌ ഉൽപ്പാദിപ്പിച്ച പൂക്കൾ മികച്ച നിലയിൽ വിറ്റുപോയെന്നുമാണ് കച്ചവടക്കാർ പറയുന്നത്.

also read:സെമിനാറുകൾ നടത്തുന്നതിന്റെ ചെലവേറിയ സൗകര്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ
തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കാണ്‌ തോവാളയിലെ പൂക്കൾ കൂടുതലും കച്ചവടം ചെയ്യപ്പെടുന്നത്‌. ഇത്തവണ കന്യാകുമാരി ജില്ലയിലെ ഭൂരിഭാഗം കോളേജുകളും ഓണാഘോഷത്തിൽ പങ്കാളികളായതും തങ്ങൾക്ക്‌ ഗുണകരമായെന്നും കച്ചവടക്കാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here