കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ദില്ലി അതിര്‍ത്തികളിലാകമാനം ഒരു മാസത്തേക്ക് നിരോധനാജ്ഞ. ദേശീയ പാതകളില്‍ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് പ്രതിരോധം. അതേസമയം വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ദില്ലി ചലോ മാര്‍ച്ചില്‍ 200ലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് എതിരെയും വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചുമുളള ദില്ലി ചലോ മാര്‍ച്ച് നാളെ നടക്കാനിരിക്കെ, യുദ്ധസമാനമായ പ്രതിരോധമാണ് കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തിരിക്കുന്നത്. ദില്ലിയിലെ ഗാസിപുര്‍ അടക്കമുളള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Also Read : ‘ജയ്ശ്രീറാം’ വിളിപ്പിക്കുന്ന പോലെ അടിച്ചും തൊഴിച്ചും ഇവിടെ ‘അള്ളാഹു അക്ബർ’ വിളിപ്പിക്കില്ല, ഒരൊറ്റ ഹൈന്ദവ പൗരൻ പോലുമില്ലാത്ത യുഎഇയുടെ മണ്ണിൽ ഉയരുന്ന മഹാക്ഷേത്രത്തിന് എല്ലാ ഭാവുകങ്ങളും: കെ ടി ജലീൽ

റാലികള്‍, സമ്മേളനങ്ങള്‍, കാല്‍നടജാഥകള്‍ തുടങ്ങീ ഒരുതരലത്തിലുമുളള കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. തലസ്ഥാന നഗരിയിലേക്ക് ട്രാക്ടറുകള്‍ കടക്കുന്നതിനും നിരോധനമുണ്ട്. ഗാസിപുര്‍ അതിര്‍ത്തിയില്‍ ആര്‍പിഎഫ് സംഘത്തെയും വിന്യസിച്ചു. ദേശീയ പാതകളിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തിയാണ് ഹരിയാന-പഞ്ചാബ് പൊലീസും പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ താത്ക്കാലികമായി ഇന്റര്‍നെറ്റും നിരോധിച്ചിരിക്കുകയാണ്.

അതേസമയം 200ഓളം കര്‍ഷക സംഘടനകള്‍ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ അറിയിച്ചു. കര്‍ഷക സമരത്തിന് പിന്നാലെ ഈ മാസം 16ന് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഗ്രാമീണ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News