കര്‍ഷകരെ ദുരിതത്തിലാക്കി ബിജെപി; രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഉയരുന്നത് കര്‍ഷക പ്രശ്‌നങ്ങള്‍

രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയരുന്നത് കര്‍ഷക പ്രശ്‌നങ്ങളാണ്. കൃഷി ചെയ്യാന്‍ ആവശ്യമായ വെള്ളം ലഭിക്കുന്നില്ല. വിളകള്‍ക്ക് മതിയായ താങ്ങുവില ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കര്‍ഷകര്‍ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശനം ശക്തമാണ്

രാജസ്ഥാനില്‍ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് വരള്‍ച്ച. സിക്കര്‍, നാഗോര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൃഷി ആവശ്യത്തിനയാലും കുടിവെള്ളത്തിനായാലും ആശ്രയിക്കേണ്ടത് കുഴല്‍കിണരുകളെ ആണ്. ജലസേചന പദ്ധതികളോ.. കനാലുകളോ ഈ പ്രദേശങ്ങളില്‍ ഇല്ല. വര്‍ഷാവര്‍ഷം ജലനിരപ് കുറയുന്നതും കര്‍ഷകരെ ബുദ്ധിമുട്ടില്‍ അയക്കുന്നുണ്ട്. ഇവിടെ ഇപ്പോള്‍ ഗോതമ്പ്, ഉലുവ ഉള്‍പ്പെടെ ഉള്ള വിളകളുടെ വിളവെളുപ് കാലമാണ്.

വിളകള്‍ക്ക് മതിയായ താങ്ങുവില ലഭിക്കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ പങ്കുവെക്കുന്നുണ്ട്. അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരും കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here