മുംബൈയില്‍ കര്‍ഷക ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

മുംബൈയില്‍ നാളെ നടക്കാനിരുന്ന കര്‍ഷകരുടെ ലോങ്മാര്‍ച്ചിന് അനുമതി നിഷേധിച്ചു. സംസ്ഥാനത്ത് മറാഠ സംവരണവുമായി ബന്ധപ്പെട്ട് സമരപരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ ലോങ്മാര്‍ച്ച് ക്രമസമാധനപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് പൊലീസ് വാദം. മുംബൈയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നാളെ താലൂക്ക് അടിസ്ഥാനത്തില്‍ പ്രതിഷേധക്കാനാണ് തീരുമാനമെന്ന് സംഘാടക സമിതി അറിയിച്ചു.

കര്‍ഷകരുടെ ലോങ്മാര്‍ച്ചിന് അനുമതി നിഷേധിച്ച് മുംബൈ പോലീസ്. ചൊവ്വാഴ്ച ദാദറിലെ ശിവജിപാര്‍ക്കില്‍നിന്ന് ആസാദ് മൈതാനത്തേക്കാണ് മാര്‍ച്ച് നടത്താന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് സംവരണവുമായി ബന്ധപ്പെട്ട് സമരപരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ലോങ്മാര്‍ച്ച് ക്രമസമാധനപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് സംഘാടകരോട് പോലീസ് വ്യക്തമാക്കി.

Also Read ; ഭവന വായ്പകള്‍ എടുക്കാൻ അധിക ചിലവുണ്ടോ? അറിഞ്ഞിരിക്കണം ഇവയൊക്കെ

പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ ദാദറിലെ ശിവജിപാര്‍ക്കില്‍ എത്തിച്ചേര്‍ന്നശേഷം മുംബൈയിലേക്ക് മാര്‍ച്ച് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്

മുംബൈയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നാളെ താലൂക്ക് അടിസ്ഥാനത്തില്‍ പ്രതിഷേധക്കാനാണ് ഏറ്റവും പുതിയ തീരുമാനം. ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കുന്ന ധര്‍ണകളില്‍ കിസാന്‍ സഭ, സി ഐ ടി യു, ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങി നിരവധി സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളി ചൂഷണം അവസാനിപ്പിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് കൂട്ടത്തോടെ അണി നിരക്കും .

ഒരു ലക്ഷത്തോളം പേരെ അണിനിരത്തി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാനാണ് ലക്ഷ്യമിട്ടതെന്ന് കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ അശോക് ധാവളെ അറിയിച്ചു.

Also Read : കുസാറ്റ് അപകടം; പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ മാറ്റി

കര്‍ഷകരോട് അനുഭാവം പുലര്‍ത്തി വിവിധ തൊഴിലാളി സംഘടനകളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് കര്‍ഷകര്‍ രണ്ട് പ്രാവശ്യം സംഘടിപ്പിച്ച ലോങ്മാര്‍ച്ച് ജനപിന്തുണകൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News