കർഷക സമരത്തെ അടിച്ചമർത്തിയ  പൊലീസ് നടപടി: പഞ്ചാബിലെ മന്ത്രിമാരുടെ വസതിക്ക് മുന്നിലേക്ക് കർഷക സംഘടനകളുടെ മാർച്ച് ഇന്ന്

farmers

പഞ്ചാബ് ഹരിയാന അതിർത്തികളിലെ കർഷക സമരത്തെ അടിച്ചമർത്തിയ  പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചാബിലെ മന്ത്രിമാരുടെ വസതിക്കു മുന്നിലേക്ക് കർഷക സംഘടനകളുടെ മാർച്ച് ഇന്ന്. രാഷ്ട്രീയതര കിസാൻ ഉൾപ്പെടെയുള്ള കർഷകരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.

കർഷക സമരങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നടപടിക്ക് പഞ്ചാബ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപണമാണ് കർഷകർ ഉയർത്തുന്നത്.

ALSO READ; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

മിനിമം താങ്ങുവില നിയമപരമാക്കുക, ദേശീയ കാർഷിക വിപണന കരട് നയം പിൻവലിക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News