ചോരാത്ത സമരവീര്യം; കേരളത്തിന്റെ പോരാട്ടവേദിയിൽ ഫറൂഖ് അബ്ദുള്ളയും

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരവേദിയിൽ ഐക്യദാർഢ്യവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പാർലമെന്റ് അംഗവുമായ ഫറൂഖ് അബ്ദുള്ളയും. പ്രായവും അവശതയും ബാധിച്ചെങ്കിലും ചോരാത്ത സമരവീര്യവുമായി കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളവുമായി കൈകോർക്കാനെത്തിയിരിക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവ് കൂടിയായ അദ്ദേഹം.

Also Read: ‘മുഖ്യമന്ത്രി നയിച്ചു’; കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് കേരളം നടന്നെത്തി

ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക്‌ ക്ഷണിച്ച്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ദില്ലി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും.

Also Read: മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുമായി സമരവേദിയിൽ; പ്രതിഷേധം ജന്തർ മന്തറിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here