മുനമ്പത്തെ ഭൂമി ഇഷ്ടദാനമാണെന്ന കോളേജ് മാനേജ്മെൻ്റിൻ്റെ വാദം പൊളിയുന്നു; സത്യാവാങ്മൂലത്തിൻ്റെ പകർപ്പ് പുറത്ത്

മുനമ്പം വഖഫ് കേസിൽ, ഫാറൂഖ്‌ കോളേജ് മാനേജ്‌മെൻ്റ് 1970 ൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൻ്റെ പകർപ്പ് പുറത്ത്. മുനമ്പത്തെ ഭൂമി വഖഫാണെന്ന്, പറവൂർ സബ് കോടതിയിൽ ഫറൂഖ് കോളേജ് നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു. ഭൂമി ഇഷ്ടദാനമാണെന്ന കോളേജ് മാനേജ്മെൻ്റിൻ്റെ വാദം തള്ളുന്നതാണ് ഈ രേഖ.

ALSO READ: പ്രഥമ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പുരസ്കാരം എം എ ബേബിക്ക്

1970ൽ ഫറൂഖ്‌ കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി എം.എം കലന്തൻ, പറവൂർ സബ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുനമ്പം ഭൂമി വഖഫാണെന്ന് പരാമർശിക്കുന്നത്. എന്നാൽ മുനമ്പത്തേത്ത് വഖഫ് ഭൂമി അല്ലെന്നും, ദാനം ലഭിച്ചതാണെന്നുമാണ് ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ ഇപ്പോഴത്തെ നിലപാട്. മുനമ്പം ഭൂമി, ഭൂപരിഷ്കാരണ നിയമ പ്രകാരം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് താമസക്കാർ കോടതിയെ സമീപിച്ചപ്പോഴാണ് ഫറൂഖ്‌ കോളേജ്, ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിച്ചത്. വഖഫ് ഭൂമി ഭൂപരിഷ്കരണ നിയമത്തിന്റെ കീഴിൽ വരില്ല എന്നായിരുന്നു അന്ന് വാദിച്ചത്. 1970 ലെ സത്യവാങ്മൂലം, വഖഫ് ബോർഡ് ട്രൈബ്യൂണലിനു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. പുറത്ത് വന്ന സത്യവാങ്മൂലത്തെ കുറിച്ച് പഠിച്ചിട്ട് പറയാം എന്നാണ് കോളേജ് മാനേജ്മെൻ്റിൻ്റെ അഭിഭാഷകൻ പറഞ്ഞത്.

പല വർഷങ്ങളിലായി 255 പേർക്ക് മുനമ്പം ഭൂമിയിലെ ചില ഭാഗങ്ങൾ വിറ്റതായും, ഫറൂഖ് കോളേജ് അഭിഭാഷകൻ സമ്മതിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട് 1970ൽ കോടതിയിലെത്തിയ മുഴുവൻ രേഖകളും വിളിച്ചു വരുത്താൻ വഖഫ് ബോർഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വഖഫ് ബോർഡ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. കേസിൻ്റെ തുടർവാദം ഈ മാസം 21ന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News