
ബുധനാഴ്ച്ച വൈകുന്നേരം വിവാഹ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെ ഉണ്ടായ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം ആദ്യമായി പ്രതികരിച്ച് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള. തനിയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പ് ആദ്യം പടക്കം പെട്ടിച്ചതാണെന്ന് തെറ്റിദ്ധരിച്ചതായി അദ്ദേഹം പറഞ്ഞു.
ആക്രമണം നടക്കുമ്പോൾ താൻ വേദി വിട്ട് പോകുകയായിരുന്നു. പെട്ടെന്നാണ് പടക്കം പൊട്ടിക്കുന്നത് പോലെ ശബ്ദം കേട്ടത്. പിസ്റ്റൽ ഉപയോഗിച്ച് ഒരാൾ രണ്ടു തവണ വെടിയുതിർക്കാൻ ശമിച്ച കാര്യം പിന്നീടാണ് മനസ്സിലാക്കിയത്. വെടി വച്ച ആളിനെ തനിയ്ക്ക് അറിയില്ല, അയാളെക്കുറിച്ച് ഒരു വിവരവും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചോ സുരക്ഷ വീഴ്ച്ചയാണോ എന്നതിനെക്കുറിച്ചോ തനിക്ക് അറിയില്ല. വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തു, അയാളുടെ ലക്ഷ്യത്തെക്കുറിച്ചും അറിയില്ലെന്നം അദ്ദേഹം പറഞ്ഞു.
തന്റെ സുരക്ഷ ഉദ്യോഗസ്ഥരും മറ്റുള്ളവരും ജീവൻ പണയം വച്ച് തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇപ്പോൽ വെറുപ്പിന്റെ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും നടക്കുന്നത്, ഒരു മതവും വെറുപ്പ് പഠിപ്പിക്കുന്നില്ല പകരം സ്നേഹിക്കാൻ മാത്രമാണ് പഠിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




