‘ആര്‍ട്ടിക്കിള്‍ 370 അത്രയ്ക്ക് മോശമായിരുന്നെങ്കില്‍…’ മോദിയുടെ ‘നയാ കശ്മീര്‍’ പരാമര്‍ശത്തില്‍ ഫറൂഖ് അബ്ദുള്ളയുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നയാ കശ്മീര്‍’ (പുതിയ കശ്മീര്‍) പരാമര്‍ശത്തില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 മോശമായിരുന്നെങ്കില്‍ എങ്ങനെയാണ് മുമ്പ്  ജമ്മു കശ്മീര്‍ പുരോഗതി കൈവരിച്ചതെന്ന് ഫറൂഖ് അബ്ദുള്ള ചോദിച്ചു.

ആര്‍ട്ടിക്കിള്‍ 370 അത്രയ്ക്ക് മോശമായിരുന്നെങ്കില്‍ മുമ്പ് ജമ്മു കശ്മീര്‍ എങ്ങനെ പുരോഗമിച്ചു എന്നാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ള പ്രതികരിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ശ്രീനഗറിലെത്തിയപ്പോഴാണ് സംസ്ഥാനമായിരുന്ന ജമ്മുകശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിന്റെ ഫലമാണ് ‘പുതിയ ജമ്മുകശ്മീര്‍’ എന്നാണ്‌ മോദി അഭിപ്രായപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370, സംസ്ഥാനമായിരുന്ന ജമ്മുകശ്മീരില്‍ നാടുവാഴി ഭരണം മാത്രമാണ് പ്രചരിപ്പിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ALSO READ:  മാധ്യമ ഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്കിന് 92ാം വയസില്‍ അഞ്ചാമത്തെ കല്യാണം; വധു എലേന സുക്കോവ

ഇതോടെയാണ് ഫറൂഖ് അബ്ദുള്ള പ്രതികരണവുമായി എത്തിയത്.

370 അത്രയ്ക്ക് മോശമായിരുന്നെങ്കില്‍ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഗുജറാത്തിനെയും ജമ്മുകശ്മീരിനെയും താരതമ്യം ചെയ്ത് നടത്തിയ പ്രസംഗം പ്രധാനമന്ത്രി ഒന്നുകൂടി കേള്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. ഗുജറാത്തുമായി താരതമ്യം ചെയ്ത് സംസ്ഥാനമായിരുന്ന ജമ്മു കശ്മീര്‍ നേടിയ പുരോഗതി, കണക്കുകള്‍ കാട്ടി അദ്ദേഹം തെളിയിച്ചിരുന്നു. 370തും അന്നത്തെ കുടുംബവാഴ്ചയുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കില്‍ ആ വളര്‍ച്ച എങ്ങനെയുണ്ടായി. എനിക്ക് ഭരണം നഷ്ടമായത് ജനങ്ങള്‍ എന്നെ നിരസിച്ചത് കൊണ്ടാണ്. അപ്പോള്‍ ഇവിടെ എവിടെയാണ് നാടുവാഴിഭരണം. സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെ ഒരു നാടുവാഴിഭരണവും ഉണ്ടായിട്ടില്ല. തുടര്‍ച്ചയായുള്ള പ്രക്രിയയാണ് പുരോഗതി. അതിനാല്‍ ഇന്ത്യ പലതരത്തില്‍ പുരോഗതി ആര്‍ജ്ജിച്ചിട്ടുണ്ട്. അതിന് അടിസ്ഥാനമിട്ടത് മുമ്പ് പ്രധാനമന്ത്രിയായിരുന്നവരാണ്. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന് ഏറ്റവും മികച്ചതെന്താണോ അതാണ് മുമ്പ് ചെയ്തതെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ALSO READ: കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണ്, സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതം: ഇപി ജയരാജന്‍

മാത്രമല്ല ആര്‍ട്ടിക്കിള്‍ 370 ഉണ്ടായിരുന്നപ്പോള്‍ പ്രൈമറി സ്‌കൂള്‍ മുതല്‍ സര്‍വകലാശാലകളില്‍ വരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരുന്നെന്നും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News