ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതികളായ മുസ്ലീം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച്

മുസ്ലീം ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടിയുമായി ക്രൈം ബ്രാഞ്ച്.. ബഡ്‌സ് ആക്ട് പ്രകാരം പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടി  നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ കലക്ടർക്ക് അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ബസ് സ് ആക്ട് – 2019 ലെ 7 ആം വകുപ്പിൽ ഉപവകുപ്പ് 3 പ്രകാരമാണ് അന്വേഷണ സംഘം പ്രതികളുടെ ആസ്തികൾ കണ്ട് കെട്ടുന്നതിനുള്ള നിയമനടപടികളുമായി മുന്നോട്ട് പോവുന്നത്. കമ്പനി ചെയർമാനായ മുസ്ലീം ലീഗ് നേതാക്കളായ എം സി ഖമറുദീൻ, ടി കെ പൂക്കോയ തങ്ങൾ എന്നിവരുടെ വീടും പുരയിടവുമടക്കമുള്ള 6 ആസ്തി വകകൾ കണ്ടു കെട്ടണമെന്നാവശ്യപ്പെട്ടാണ് കലക്ടർക്ക് അന്വേഷണ സംഘം ഒരാഴ്ച മുമ്പ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ALSO READ: ഉമ്മൻചാണ്ടി അനുസ്‌മരണ വിവാദവും മൈക്ക്‌ ചർച്ചയും പി ആർ ഏജൻസി തിരക്കഥ

ഫാഷൻ ഗോൾഡ് ഇന്‍റര്‍നാഷണലിന്‍റെ പേരിലുള്ള പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ 6 കോടി രൂപ വിലമതിക്കുന്ന 4 കടമുറികൾ, ബാഗ്ലൂർ സിലിഗുണ്ടെ വില്ലേജിൽ കമ്പനി മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളുടെ പേരിലുള്ള 10 കോടി രൂപ വില മതിക്കുന്ന ഒരേക്കർ ഭൂമി, കാസർകോഡ് മുനിസിപ്പാലിറ്റിയിലെ 11 ആം വാർഡിൽ ഖമർ ഗോൾഡിനായി എം സി ഖമറുദ്ധീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ വാങ്ങിച്ച 5 കോടി രൂപ വിലമതിക്കുന്ന നാല് കടമുറികളും കണ്ടുകെട്ടാൻ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ ചന്തേരയിലെ പൂക്കോയ തങ്ങളുടെ പേരിലുള്ള 1 കോടി രൂപ വിലമതിക്കുന്ന വീടും പറമ്പും, എം സി ഖമറുദ്ധീന്റെ പേരിൽ എടച്ചാക്കൈയിലുള്ള 2 കോടി രൂപ വിലമതിക്കുന്ന വീടും പറമ്പും കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട ആസ്തികളിലുൾപ്പെടുന്നു.

10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡ് അടച്ചു പൂട്ടിയതിന് പിന്നാലെ നിക്ഷേപകർ പരാതിയുമായെത്തിയതോടെ ഈ വസ്തുക്കൾ നിയമ വിരുദ്ധമായി  പലരുടെയും പേരിലേക്ക് കൈമാറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.. നാല് ജ്വല്ലറികളുടെ പേരിൽ 700 ലധികം പേരിൽ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. 168 പേരാണ് പയ്യന്നൂർ, ചന്തേര, കാസർകോഡ് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. 168 പേർക്കായി 26 കോടി 15 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കണ്ട് കെട്ടാൻ നിർദേശിച്ച ആസ്തികളുടെ മൂല്യം 24 കോടി രൂപയാണ്. ബഡ്സ് ആക്ട് -2019 പ്രകാരമുള്ള റിപ്പോർട്ടിൽ കലക്ടർ പ്രതികൾക്ക് നോട്ടീസയച്ച് ആസ്തികൾ കണ്ടുകെട്ടി ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

ALSO READ: രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News