ഉടുപ്പിന് നടുവിൽ ചെറിയ അക്വേറിയം; ജീവനുള്ള മീനുകളെ വെച്ചുള്ള പുതിയ ഫാഷൻ പരീക്ഷണം; മോഡലിനെതിരെ രൂക്ഷവിമര്‍ശനം-വീഡിയോ

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡിങ്ങുകൾ ആകർഷണീയമാക്കാൻ ബ്രാൻഡുകളുടെയും മോഡലുകളുടെയും ആര്‍ട്ടിസ്റ്റുകളുടെയുമെല്ലാം മത്സരം സാധാരണയാണ്. ഫാഷൻ ലോകത്ത് എപ്പോഴും പുതിയ പരീക്ഷണങ്ങള്‍ക്കാണ് ഡിമാൻഡ്. പലപ്പോഴും അതിര് കടക്കുന്ന ഇത്തരം ഫാഷൻ പരീക്ഷണങ്ങൾ വിമർശനങ്ങളും നേരിടാറുണ്ട്. ആസ്വദനീയമല്ലാത്ത പരീക്ഷണങ്ങൾ കൈയ്യടി നേടുന്നതിന് പകരം രൂക്ഷവിമര്ശനങ്ങൾ ഉണ്ടാക്കുന്നു. അത്തരത്തിൽ വിമർശനത്തിന് ഇടയാക്കിയ ഫാഷൻ ലോകത്തെ ഒരു ട്രെൻഡിങ് വീഡിയോ വൈറലായിരിക്കുകയാണ്. ചെന്നൈയില്‍ ഒരു ഫാഷൻ ഷോയില്‍ പങ്കെടുത്ത മോഡലിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ച വിഷയമായത്.

also read : ബൈക്ക് മോഷ്ടിക്കും, ഓടിച്ച ശേഷം ഉപേക്ഷിക്കും; മോഷണം പതിവാക്കിയ പതിനെട്ടുകാരൻ പിടിയിൽ

ഫാഷൻ ഷോയില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ഒരു മോഡല്‍, ജീവനുള്ള മീനുകളുള്ള ചെറിയ അക്വേറിയം ഉടുപ്പില്‍ തുന്നിച്ചേര്‍ത്ത് ഫാഷൻ ഷോയിൽ പങ്കെടുത്തതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ വന്ന ഇവരുടെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. മത്സ്യകന്യകയുടെ വേഷമാണ് ഇവര്‍ ഫാഷൻ ഷോയ്ക്ക് ധരിച്ചത്. കടലില്‍ നിന്നുള്ള ഷെല്ലുകളും മറ്റും പിടിപ്പിച്ച് ഭംഗിയായി ചെയ്തിരിക്കുന്ന ഗൗണ്‍ മത്സ്യകന്യകയുടേതെന്ന രൂപത്തോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ളതാണ് ഇവർ ധരിച്ചത്. ഇതിന് ഒന്നുകൂടി ജൈവികതയും ആകർഷണീയതയും വരുത്തുന്നതിനും, ഒരു പരീക്ഷണമെന്ന നിലയിലുമായിരിക്കാം ഇവരുടെ ഡിസൈനര്‍ ചെറിയൊരു അക്വേറിയം പോലൊരു ഭാഗം ഉടുപ്പിന് നടുവില്‍, വയറിന് മുകളിലായി പിടിപ്പിച്ചിരുന്നത്.

also read : ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെ; വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണര്‍

വിഡിയോയിൽ ഒരാള്‍ പ്ലാസ്റ്റിക് കവര്‍ തുറന്ന് വെള്ളവും ഏതാനും ജീവനുള്ള മത്സ്യങ്ങളും തുറന്നുവിടുന്നതും ശേഷം അക്വേറിയം അടച്ചുവയ്ക്കുന്നതും കാണാം. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും മറ്റും വീഡിയോയ്ക്ക് നിരവധി വിമർശനങ്ങൾ ഉയരുന്നു. അതേസമയം മുമ്പും ഫാഷൻ ഷോകളില്‍ ഇങ്ങനെ ജീവനുള്ള ചെറിയ ജീവികളെയും പക്ഷികളെയും മറ്റും വച്ച് പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പോലും ഇതുപോലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News