പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത സഹോദരിമാരായ പെൺകുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ആറ് മാസത്തോളമായി പതിനൊന്നും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് ലൈംഗീക ചൂഷണത്തിനിരയാക്കിയത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ  പാതാക്കര അയ്യപ്പൻ (50)മകൻ വിഷ്ണു (24) എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Also read: അച്ഛൻ കേരള പൊലീസ്, മകന്‍ കാനഡ പൊലീസ്; ആദ്യ മലയാളി

സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിന്  പരാതി നൽകുകയായിരുന്നു. പ്രതികളെ അന്വേഷിച്ച് പൊലീസ് എത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് വേഷം മാറിയെത്തിയ അന്വേഷണ സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read: ‘പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം, ആള്‍ മരിച്ച് പോയി’, വിന്‍സി അലോഷ്യസ് പറയുന്നു

മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ, ചിറക്കൽ എസ്‌ഐ  രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News