വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു; ആക്രമണം നടത്തിയത് നിരവധി കേസുകളിലെ പ്രതിയുൾപ്പെടുന്ന സംഘം

തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു. വടക്കാഞ്ചേരി തിരുത്തിക്കാട് കനാൽ പറമ്പിനു സമീപത്തുള്ള മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ മണികണ്ഠൻ എന്ന് വിളിക്കുന്ന രതീഷ്, ശ്രീജിത്ത് അരവൂർ എന്നിവരാണ് വെട്ടിയത്. ബുധനാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ രതീഷ്, ശ്രീജിത്ത് എന്നിവർ മോഹനന്റെ വീട്ടിലെത്തി മകൻ ശ്യാമിനെ ആക്രമിക്കുകയായിരുന്നു.

ശ്യാമിനെ വെട്ടാൻ ശ്രമിച്ചത് തടുക്കുന്നതിനിടെയാണ് മോഹനന് വെട്ടേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെട്ടിയ രതീഷും വെട്ടേറ്റ മോഹനനും മുമ്പ് അയൽവാസികളായിരുന്നു. അന്നുതൊട്ട് ഇവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് ബുധനാഴ്ചയിലെ ആക്രമണം.

Also read; വിദ്യാർത്ഥികൾക്കടക്കം വില്പനക്കായി സൂക്ഷിച്ച ഒമ്പത് ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി

നിലവിൽ വീട് നിർമ്മാണത്തിന്റെ ഭാഗമായി മോഹനൻ കുടുംബവുമായി മറ്റൊരു ഇടത്താണ് താമസിക്കുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് വടക്കാഞ്ചേരി സ്വദേശിയായ രതീഷ്. വടക്കാഞ്ചേരി പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News