
വഖഫ് ബില്ലിൻ്റെ പേരിൽ മുനമ്പം നിവാസികളെ ബിജെപി കബളിപ്പിക്കുകയാണെന്ന് മുനമ്പം പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ. പ്രശ്നം പരിഹരിക്കാൻ ബില്ല് മതിയാകില്ലെന്ന് ഉറപ്പായിട്ടും എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാഗ്ദാനമെന്നും വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ പ്രശ്ന പരിഹാരം ആകുന്നില്ലെന്നും മുനമ്പം പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ പ്രതികരിച്ചു.
മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ വഖഫ് ബില്ലിന് കഴിയില്ലെന്ന് ഉറപ്പായിട്ടു പോലും മുനമ്പം നിവാസികൾക്കെല്ലാം ഭൂമി തിരിച്ചുകിട്ടും എന്നായിരുന്നു സമര പന്തലിനു സമീപം NDA നടത്തിയ യോഗത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. മുനമ്പം നിവാസികൾക്ക് നീതി കിട്ടണമെങ്കിൽ സുപ്രീം കോടതിയിൽ പോകേണ്ടി വരുമെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ച കേന്ദ്രമന്ത്രി തന്നെയാണ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നു പറഞ്ഞത് വൈകിട്ട് സമരക്കാരെ കബളിപ്പിച്ചത്. അതേസമയം മുനമ്പം നിവാസികളുടെ പ്രശ്നം വഖഫ് ബിൽ എങ്ങനെ പരിഹരിക്കും എന്ന സമരക്കാരുടെ ചോദ്യം കേൾക്കാൻ തയ്യാറാകാതെ എഴുതി വാങ്ങുകയായിരുന്നു കിരൺ റിജിജു. വഖഫ് ബിൽ പാസാക്കിയത് അടുത്ത തലമുറയ്ക്കു വേണ്ടിയാണെന്ന കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ വാക്കുകളിലും നിലപാട് വ്യക്തമാണ് .
പലപ്പോഴും പലരും വന്ന് വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ഫാ ആൻ്റണി സേവ്യർ പറഞ്ഞു.
ALSO READ : കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തല്‍; മുനമ്പം ജനതയെ ബിജെപി വഞ്ചിച്ചു: കെ സി വേണുഗോപാല്‍
വഖഫ് ബില്ല് പാസായതിനാൽ ഇനി ആർക്കും മുനമ്പം നിവാസികളുടെ അനുഭവം ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞെങ്കിലും നിലവിലുള്ള പ്രശ്നത്തിനുള്ള പരിഹാരം അകലെയാണ്. മുനമ്പം നിവാസികൾക്ക് വേണ്ടത്ര പരിഗണന നൽകാതെ നടന്ന യോഗം ഫലത്തിൽ NDA യോഗം തന്നെയായി മാറി. കാര്യങ്ങൾ വ്യക്തമായതോടെ പ്രതിഷേധങ്ങൾ തുടരാനുള്ള തീരുമാനത്തിലാണ് മുനമ്പം സമരസമിതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here