
ഏഴു വയസ്സുകാരി മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയിൽ. പേരമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്ന് മകൾ വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ കുന്നംകുളം കോടതിയിൽ ഹാജരാക്കും. കേസ് അന്തിക്കാട് പൊലീസിന് കൈമാറും.
യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ച യുവാവ് പിടിയിൽ
ആലുവ നഗരത്തിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി 36 വയസുള്ള അഖിലയാണ് കൊല്ലപ്പെട്ടത്. ആലുവ പമ്പ് ജംഗ്ഷനിൽ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ലോഡ്ജിൽ അർധരാത്രിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്തായ നേര്യമംഗലം സ്വദേശി വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് കൊലപാതകം. അഖിലയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഇയാൾ തൻ്റെ സുഹൃത്തക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ചു കൊടുത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

