18 മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; രക്ഷകനായി തീർത്ഥാടകൻ

18 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ അച്ഛൻ അറസ്റ്റിൽ. ജ്യോതിസറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കനാലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ തീർത്ഥാടക സംഘത്തിലെ ഒരാൾ രക്ഷിച്ചു.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു

പെഹോവ നിവാസിയായ ബൽക്കർ സിംഗ് എന്നയാളാണ് തന്റെ പെൺകുഞ്ഞിനെ കനാലിലേക്ക് എറിഞ്ഞത്. ഇയാളോടൊപ്പം കൃത്യത്തിനുണ്ടായിരുന്ന സഹോദരൻ കുൽദീപ് സിംഗും അറസ്റ്റിലായി. കുഞ്ഞിനെ കനാലിലേക്ക് എറിഞ്ഞ ശേഷം ഇവർ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുന്നത് തീർത്ഥാടകന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഇയാൾ കനാലിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി. നിലവിൽ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: ‘ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവ്’; ശശി തരൂർ

കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇയാൾ തന്റെ ഭാര്യയെ ഫോൺ വിളിച്ച് സംഭവം പറഞ്ഞു. ആരെങ്കിലും ചോദിച്ചാൽ കുട്ടിയെ ദത്ത് നൽകിയെന്നു പറയണമെന്നും ഭാര്യയെ ഭീഷണിപ്പെടുത്തി. ഇയാളുടെ മറ്റൊരു കുഞ്ഞിനേയും എറിയാനായിരുന്നു തീരുമാനമെങ്കിലും കരഞ്ഞതു കൊണ്ട് അത് നടന്നില്ല. ലുധിയാനയിൽ പോയിരുന്ന ഇയാളുടെ ഭാര്യ തിരികെ എത്തിയ ശേഷം ബന്ധുക്കളോട് കാര്യം പറഞ്ഞു.ഇതേ തുടർന്നാണ് ഇയാളെയും സഹോദരനെയും അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News