മകളെ ശല്യം ചെയ്യുന്നത് വിലക്കി; അച്ഛന് നേരെ ആക്രമണം

മകളെ ശല്യം ചെയ്യുന്നത് വിലക്കിയ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

ALSO READ: കൊല്ലത്ത് മര്‍ദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസമാണ് സുരേഷ് എന്നയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. പൂങ്കുളത്തെ ടര്‍ഫിനടുത്ത് വെച്ച് പ്രതികള്‍ സുരേഷിനെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 46 വയസ്സുകാരനാണ് സുരേഷ്.

ALSO READ: കോഴിക്കോട് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയന്‍വിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത്, മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലുനിന്നവിള വീട്ടില്‍ അച്ചു എന്നിവരാണ് അറസ്റ്റിലായത്. കോവളം പോലീസാണ് ഇരുവരെയും പിടികൂടിയത്. കേസിൽ ഉള്‍പ്പെട്ട മൂന്ന് പേര്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News