മദ്യപിച്ച് ഉണ്ടായ തർക്കത്തിനിടെ അച്ഛൻ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു; ചികിത്സയിലായിരുന്ന മകൻ മരിച്ചു

മദ്യപിച്ച് ഉണ്ടായ തർക്കത്തിനിടെ അച്ഛൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട വള്ളിവട്ടത്ത് ആണ് സംഭവം.വള്ളിവട്ടം ബ്രാലത്ത് ആലപ്പുഴ വീട്ടിൽ ബാബുവിൻ്റെ മകൻ 39 വയസുള്ള ബൈജു ആണ് മരിച്ചത്. ഈ മാസം 10 നാണ് സംഭവം നടന്നത്.

ALSO READ: ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ നടത്തുകയുള്ളൂ, കേരളത്തില്‍ ആദ്യമായിട്ടാണ് ഈ ചികിത്സ; നേട്ടം പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

മദ്യപിച്ച് വീട്ടിൽ എത്തിയ ബൈജുവും ബാബുവും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ ബാബു മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരിക്കേറ്റ ബാബുവിനെ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബൈജു ഇന്ന് വൈകിട്ട് മരണമടയുകയായിരുന്നു. പിതാവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ:‘ഇത് കേരളമാണ്, ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ള സ്ഥലം’, ‘എന്നെ പോലുള്ള സാധാരണക്കാരുടെ ഇൻസ്പിരേഷൻ മമ്മൂക്ക’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News